കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതികളിലെ അഴിമതി..ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും…

കെ ഫോണ്‍, എ ഐ ക്യാമറ പദ്ധതികളില്‍ അഴിമതിയാരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നല്‍കിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കെ ഫോണ്‍ പദ്ധതിയില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

കെ ഫോണ്‍ ഹര്‍ജിയില്‍ സിബിഐ ഇന്ന് നിലപാട് അറിയിച്ചേക്കും.കെ ഫോണ്‍ ഹര്‍ജിയിലെ ലോകായുക്തയ്ക്ക് എതിരായ പരാമര്‍ശം പിന്‍വലിക്കണമെന്ന് നേരത്തെ ഹൈക്കോടതി പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാമര്‍ശം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് സത്യവാങ്മൂലം നല്‍കിയിരുന്നു.അതേസമയം എഐ ക്യാമറ പദ്ധതിയില്‍ അഴിമതി ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വാദം കേട്ടേക്കും.

Related Articles

Back to top button