കെ കെ ശൈലജയെ ‘വര്‍ഗ്ഗീയ ടീച്ചറമ്മ’യെന്ന് പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍…
വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ .ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ കെ ഷൈലജയെ ‘വര്‍ഗ്ഗീയ ടീച്ചറമ്മ’ എന്നാണ് വിമർശിച്ചിരിക്കുന്നത് .ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ ചിത്രത്തിനൊപ്പം കെകെ ശൈലജയുടെ ചിത്രവും പങ്കുവെച്ചാണ് ഫേസ്ബുക് പോസ്റ്റ് .
ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ എന്നും, ഈ ടീച്ചറമ്മമാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു .