കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ….
വ്യാജ സ്ക്രീൻഷോട്ട് പോസ്റ്റ് പ്രചരിപ്പിച്ച സിപിഎം നേതാവ് കെ കെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ എംഎൽഎ.തെരഞ്ഞെടുപ്പു കാലത്ത് വർഗീയ ചേരിതിരിവുണ്ടാക്കാനാണ് കെ കെ ലതിക ശ്രമിച്ചതെന്നും കെ കെ രമ ആരോപിച്ചു.. ലതികയുടെ എഫ്ബി പോസ്റ്റാണ് കൂടുതലായി ഷെയർ ചെയ്യപ്പെട്ടത്. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയിട്ട് ഇപ്പോൾ പിൻവലിച്ചത് അംഗീകരിക്കാനാകില്ല. തെറ്റാണെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഇപ്പോൾ പിൻവലിച്ചത്. വ്യാജ പോസ്റ്റ് പ്രചരിപ്പിച്ച ലതികയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും രമ ആവശ്യപ്പെട്ടു.