കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബേറ്….
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് ആക്രമണം.സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് ബോംബെറിയുകയായിരുന്നു എന്നാണ് വിവരം.രാത്രി 8.15ഓടെയാണ് ആക്രമണം. ഇന്നലെ വടകരയില്‍ നടന്ന പരിപാടിയില്‍ ഹരിഹരന് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത് .
വൈകിട്ട് മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരികൊണ്ട് പോയതായും ഹരിഹരൻ വെളിപ്പെടുത്തി