കെ.എസ്.എഫ്.ഇയിൽ മുക്കുപണ്ടം പണയംവെച്ച് കോടികൾ തട്ടിയ സംഭവം..ഗോൾഡ് അപ്രൈസർ അറസ്റ്റിൽ….
കെ.എസ്.എഫ്.ഇ വളാഞ്ചേരി ശാഖയില്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഗോള്‍ഡ് അപ്രൈസര്‍ പിടിയിൽ. വളാഞ്ചേരി സ്വദേശി രാജനെ (67)യാണ് പൊലീസ് അറസ്റ്റ് ചെയ്തത് . തിരുവേഗപ്പുറ വിളത്തൂര്‍ സ്വദേശികളായ പടപ്പത്തൊടി അബ്ദുല്‍ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷരീഫ് (40), പനങ്ങാട്ടുതൊടി റഷീദ് അലി (37), പാറത്തോട്ടത്തില്‍ മുഹമ്മദ് അഷ്‌റഫ് (34) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പ്രതികൾ 221 പവന്‍ മുക്കുപണ്ടം പണയംവെച്ച് 1.48 കോടി രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 28 മുതല്‍ ജനുവരി 18 വരെയുള്ള കാലയളവില്‍ 10 അക്കൗണ്ടുകളിലായി 221 പവന്‍ മുക്കുപണ്ടമാണ് സ്വര്‍ണമെന്ന വ്യാജേന പണയംവെച്ചത്. പണയ ഉരുപ്പടി വ്യാജമല്ലെന്ന് ഉറപ്പാക്കേണ്ട ചുമതയുള്ളയാളാണ് അപ്രൈസര്‍. ജീവനക്കാര്‍ക്ക് സംശയം തോന്നി ശാഖാ മാനേജരെ അറിയിക്കുകയും അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മറ്റു പ്രതികളെ കണ്ടെത്താനായി ഊര്‍ജിത തിരച്ചില്‍ നടക്കുകയാണ്.