കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു… ഡ്രൈവർ….
മലപ്പുറം : കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. പിക്ക്അപ്പ് വാൻ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിർ ദിശയിൽ നിന്ന് വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പിക്ക്അപ്പ് ജീപ്പിനുള്ളിൽ ഡ്രൈവര്‍ കുടുങ്ങി. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് ഇയാളെ പുറത്തെടുത്തത്.
അപകടം നടന്ന ഉടനെ വാൻ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ പിക്ക്അപ്പ് വാൻ ഡ്രൈവര്‍ രാജേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ രാവിലെ ഏഴോടെയാണ് മരണം. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു.