കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡിലെ ബസിലാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ശുചീകരണ തൊഴിലാളികളാണ് ബസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.