കെ.എസ്.ആര്‍.ടി.സിയുടെ കൊള്ള..പരീക്ഷയെഴുതാന്‍ പോയവരില്‍ നിന്ന് ഇരട്ടി തുക വാങ്ങിയതായി പരാതി…

ശനിയാഴ്ചത്തെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയെഴുതാന്‍ പോയവരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി അമിത നിരക്ക് ഈടാക്കിയതായി പരാതി.തിരുവനന്തപുരം പാലോട് നിന്ന് കൊല്ലത്തേക്ക് റിസര്‍വ് ചെയ്ത് പോയവര്‍ക്കാണ് ഇരട്ടി തുക നൽകേണ്ടി വന്നത്.എന്നാല്‍ ചേര്‍ത്തല വരെ സര്‍വീസ് നടത്തിയ ബസ് END TO END സര്‍വീസായതിനാല്‍ റിസര്‍വ് ചെയ്ത് പോയവര്‍ക്ക് നിരക്ക് കൂടുമെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ബസ് END TO END സര്‍വീസാണെന്ന് ഒരു അറിയിപ്പും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.

എല്‍ഡി പരീക്ഷ എഴുതാന്‍ പോകുന്നവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് സൌകര്യത്തോടെ സ്പെഷ്യല്‍ സര്‍വീസ് ഉണ്ടെന്ന് കാണിച്ച് പാലോട് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് അയച്ച സന്ദേശമാണിത്. ഇതില്‍ രാവിലെ 6.30ന് പാലോട് നിന്ന് ചേര്‍ത്തല പോകുന്ന ബസിനാണ് പാങ്ങോട് സ്വദേശി നജീബിന്റെ മകള്‍ രണ്ട് ടിക്കറ്റ് റിസര്‍വ് ചെയ്തത്.കല്ലറ നിന്ന് കൊല്ലം വരെ രണ്ടു പേര്‍ക്ക് 436 രൂപയാണ് ആയത് . ബുക്കിങ് ചാര്‍ജ് ഉള്‍പ്പെടെ ഒരാള്‍ക്ക് 218 രൂപ. സാധാരണ നിരക്ക് 108 രൂപ മാത്രമായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിയുടെ കൊള്ള.

Related Articles

Back to top button