കെ.എസ്.ആര്.ടി.സിയില്‍ ഇനിമുതൽ ചില്ലറ തർക്കം ഉണ്ടാവില്ല..
കെ.എസ്.ആര്.ടി.സിയില്‍ ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം. ഇനി മുതല്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ഡിജിറ്റല്‍ പേയ്മെന്റിലേക്ക് കടന്ന് കെ.എസ്.ആര്.ടി.സി. ബാക്കി വാങ്ങാൻ കണ്ടക്ടറുമായി ഇനി തര്‍ക്കിക്കേണ്ടി വരില്ല. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര് കോഡ് സ്കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാല്‍ മതി.