കെപിസിസി അധ്യക്ഷ സ്ഥാനം മുരളിക്ക് നൽകാമെന്ന് കെ സുധാകരൻ…
കെ മുരളീധരനെ വയനാട്ടിൽ മത്സരിപ്പിക്കുന്നതിൽ തടസമില്ലെന്ന് കെ സുധാകരൻ. മുരളി എവിടെ മത്സരിപ്പിക്കാനും യോഗ്യൻ ആണെന്നും ആദ്യം അതിന് രാഹുൽ ഗാന്ധിയുടെ തീരുമാനം അറിയണമെന്നും അദ്ദേഹം പറഞ്ഞു.. വേണമെങ്കില്‍ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ താന്‍ കടിച്ചുതൂങ്ങില്ലന്നും അദ്ദേഹം പറഞ്ഞു.
മുരളി മുൻപ് കെപിസിസി പ്രസിഡണ്ട് ആയിരുന്ന ആളല്ലേ എന്നും കെ സുധാകരൻ ചോദിച്ചു. മുരളി ഏത് പദവിക്കും യോഗ്യനാണ്.തൃശ്ശൂരിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കും.കെ മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്നും കെ സുധാകരൻ പറഞ്ഞു.