കെപിസിസി അധ്യക്ഷപദവിയില്‍ നിന്നും എം.എം.ഹസന്‍ സ്വയം ഒഴിയണമെന്നാണ് സുധാകരന്‍റെ പക്ഷം…
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിയില്‍ തിരിച്ചെത്താന്‍ കെ സുധാകരന്‍ നീക്കം ശക്തമാക്കി. എം.എം.ഹസന്‍ സ്വയം ഒഴിയണമെന്നാണ് സുധാകരന്‍റെ പക്ഷം. കെപിസിസി അധ്യക്ഷ പദവി, കെ സുധാകരന് തിരിച്ചുനല്‍കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ചെറുതല്ലാത്ത എതിര്‍പ്പുണ്ട്.പുതിയ അധ്യക്ഷനെ കണ്ടെത്തുംവരെ എം.എം.ഹസന്‍ തുടരട്ടെയെന്നാണ് പ്രധാന നേതാക്കളുടെ അടക്കംപറച്ചില്‍. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവുമായുള്ള ഭിന്നത ഉള്‍പ്പടെ പരിഗണിച്ചാണ് ഗ്രൂപ്പ് നേതാക്കള്‍ ഉള്‍പ്പടെ നിലപാട് വ്യക്തമാക്കുന്നത്.എഐസിസി പറഞ്ഞാല്‍ സ്ഥാനം ഒഴിയുമെന്ന് ഹസന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശ്നങ്ങളില്ലാതെ വിഷയം പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു