കെട്ടിടത്തിൽ നിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി വീണു..യുവാവ് ഷോക്കേറ്റ് മരിച്ചു…
മലപ്പുറം എടപ്പാളിൽ ഇലക്ട്രിക് ഷോക്കേറ്റ് യുവാവ് മരിച്ചു.കെട്ടിടത്തിന് മുകളിൽ നിന്നും ഫോൺ ചെയ്യുമ്പോൾ കാൽ വഴുതി തൊട്ടു താഴെയുള്ള വൈദ്യുത കമ്പിയിലേക്ക് വീഴുകയായിരുന്നു.ബിഹാർ ചപ്ര ജില്ലയിലെ നയഗോൺ സ്വദേശി രാജു മഹതൊ (42) ആണ് മരിച്ചത്.എടപ്പാൾ ടൗണിൽ നരണിപ്പുഴ റോഡിലെ കെട്ടിടത്തിലാണ് സംഭവം. അപകടം നടന്ന കെട്ടിടത്തിൽ രണ്ട് വർഷമായി താമസിച്ച് വരികയായിരുന്നു രാജു.എടപ്പാളിൽ വിവിധ പ്രദേശങ്ങളിൽ നിർമാണ ജോലി ചെയ്‌തു വരികയായിരുന്നു ഇയാൾ.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ട് നൽകും.