കെജ്‌രിവാളിന്റെ അറസ്റ്റ്… എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മാര്‍ച്ച്….
കൊച്ചി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരളത്തിലും ശക്തമായ പ്രതിഷേധം.കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിലായിരുന്നു ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവുമായി എത്തിയത്. കണ്ണൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് മാര്‍ച്ച് നടത്തി. തിരുവനന്തപുരത്ത് രാജ്ഭവന്റെ മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കച്ചേരിപ്പടിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഇ ഡി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.