കെഎസ്‌യു ക്യാംപിലെ കൂട്ടത്തല്ല്..സംസ്ഥാന പ്രസിഡന്റ് അലോഷ്യസിനെ മാറ്റണമെന്ന് കെ സുധാകരൻ…

കെഎസ്‌യു ക്യാംപിലുണ്ടായ കൂട്ട തല്ല് വിവാദത്തിൽ നടപടിക്കൊരുങ്ങി കെപിസിസി. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്.ഇക്കാര്യം ആവശ്യപ്പെട്ട് എഐസിസി നേതൃത്വത്തിന് കത്ത് നൽകാനാണ് സുധാകരന്റെ തീരുമാനം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷിക്കാണ് കത്ത് നൽകുക.

സംഭവം പാർട്ടിക്ക് നാണക്കേടായെന്നും മുകൾത്തട്ടിൽ നിന്ന് നടപടി വേണമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കെഎസ്‌യു തെക്കൻ മേഖലാ നേതൃ പരിശീലന ക്യാംപിലായിരുന്നു സംഘർഷം ഉണ്ടായത്. കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് വിഡി സതീശനും പ്രതികരിച്ചിരുന്നു.

Related Articles

Back to top button