കെഎസ്ഇബി പ്രവര്‍ത്തനം തകിടംമറിയുമെന്ന് ആശങ്ക കാരണം തസ്തികകൾ വെട്ടികുറക്കുന്നു….
തിരുവനന്തപുരം: കെഎസ്ഇബിയില്‍ നിയമന നിരോധനത്തിന് നീക്കം. 5615 തസ്തികകള്‍ വെട്ടിക്കുറക്കും. മെയ് 31ന് കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകിടംമറിയും. വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് പുതിയ ഉത്തരവ്.ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന കെഎസ്ഇബി ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പ്രസരണം മുതല്‍ വിതരണം വരെയുള്ള ശൃംഖലയെ താറുമാറാക്കും. ഇപ്പോള്‍തന്നെ കെഎസ്ഇബിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലെന്നാണ് സര്‍വീസ് സംഘടനകളുടെയടക്കം പരാതി. ഇതിന് പിന്നാലെയാണ് 5615 തസ്തികള്‍ വെട്ടി കുറയ്ക്കാനുള്ള ബോര്‍ഡിന്റെ തീരുമാനം. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍മാന്‍ വരെയുള്ള തസ്തികകളുടെ എണ്ണമാണ് വെട്ടികുറക്കുന്നത്. പുതിയ തീരുമാനപ്രകാരം 1893 ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തിക ഇല്ലാതാകും.