കെഎസ്ഇബി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം.. വധശ്രമത്തിന് കേസെടുത്തു…

കാസർഗോഡ് ചിറ്റാരിക്കല്‍ നല്ലോംപുഴയില്‍ കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ വീട്ടുടമയുടെ മകനെതിരെ വധശ്രമത്തിന് കേസെടുത്തു.മാരിപ്പുറത്ത് ജോസഫിന്റെ മകന്‍ സന്തോഷിനെതിരെയാണ് കേസ്.സന്തോഷ് ഒളിവിലാണ്. ജോസഫിന്റെ വീട്ടിലെ മീറ്റര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി ജീപ്പിടിച്ച് തെറിപ്പിച്ചെന്ന് എഫ് ഐ ആർ ൽ പറയുന്നുണ്ട്.

സംഭവത്തിൽ വീട്ടുടമ ജോസഫിനെ പ്രതി ചേർത്തിട്ടില്ല. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിനാണ് പരിക്കേറ്റത്. ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജീപ്പിലെത്തിയ സന്തോഷ് ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വച്ച് അടിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു .

Related Articles

Back to top button