കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം… ഡ്രൈവർ….

ഇടുക്കി : നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും കോതമംഗലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Back to top button