കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധം കെട്ടു.. രക്ഷകനായി…
തിരുവനന്തപുരം: യാത്രക്കാരുമായി പോകുന്നതിനിടെ കെഎസ്ആർടിസി ബസ് ഡ്രൈവർ ബോധം കെട്ടു. ശാരീരികാസ്വസ്ഥതയെ തുടർന്ന് 35-ലധികം യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്സിലെ ഡ്രൈവർ ബോധം കെടുകയായിരുന്നു. ഇതോടെ ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് മുന്നോട്ട് ഓടി. അപകടം മനസ്സിലാക്കിയ കണ്ടക്ടർ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിർത്തിയത്തിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകിട്ട് നാലുമണിയോടെ ആനപ്പാറ ഇറക്കത്തിലാണു സംഭവം.
വെള്ളറട ഡിപ്പോയിൽനിന്ന് നെയ്യാറ്റിൻകര-അമ്പൂരി-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവർ രാജേഷിന് ബോധക്ഷയം ഉണ്ടായതോടെ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു. ആനപ്പാറ ആശുപത്രിക്കു മുന്നിൽ യാത്രികർക്ക് ഇറങ്ങാനായി കണ്ടക്ടർ ബെല്ലടിച്ചെങ്കിലും ഡ്രൈവർ ബസ് നിർത്താതെ പോയി. ബെല്ലടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടര്‍ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നുയ.
ആനപ്പാറ കവലയിൽനിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂർ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോയി. ഇതോടെ ബസ്സിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചു തുടങ്ങി. പന്തികേട് തോന്നിയ കണ്ടക്ടർ വെള്ളറട സ്വദേശി വി.ജി.വിഷ്ണു ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവർക്ക് ബോധം ഇല്ലെന്ന് മനസ്സിലായത്. ഉടൻ വിഷ്ണു വാഹനത്തിന്റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്. ഇതോടെ വൻ ദുരന്തം ആണ് ഒഴിവായത്. ഡ്രൈവർ രാജേഷിനെ ഉടൻ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.