കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം…ഭർത്താവെത്തി പ്രതിയെ….

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം. യുവതിയുടെ ഭര്‍ത്താവെത്തി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ മെക്കാനിക് പ്രമോദ് ആണ് പിടിയിലായത്.

രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്ന് കാട്ടാക്കടയിലേക്ക് പോവുകയായിരുന്നു ബസില്‍ വെച്ചായിരുന്നു യുവാവ് യുവതിയ്ക്ക് നേരെ അതിക്രമം നടത്തിയത്. മലയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഇവിടെയെത്തി യുവതിയും ഭര്‍ത്താവും പരാതി നല്‍കി. തുടര്‍ന്ന് പ്രമോദിനെതിരെ പൊലീസ് കേസെടുത്തു. ബസില്‍ വെച്ച് രണ്ടു തവണ യുവതി വിലക്കിയിരുന്നു. തുടര്‍ന്നും അതിക്രമം തുടര്‍ന്നതോടെ സംഭവം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് കാട്ടാക്കട ഡിപ്പോയില്‍ കാത്ത് നിന്നു. ബസ് എത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവെത്തി പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്.

Related Articles

Back to top button