കെഎസ്ആർടിസി ബസിടിച്ച് കോളജ് വിദ്യാർഥികളുടെ മരണം.. ഡ്രൈവറെ പിരിച്ചുവിട്ടു…
കൊല്ലം: ബൈക്കിനു പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍.ബിനുവിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരി 28നു രാവിലെ 7.45ന് എംസി റോഡിൽ കുരിയോട് നെട്ടേത്തറയിലാണ് അപകടമുണ്ടായത്. പൂനലൂർ തൊളിക്കോട് തലയാംകുളം വിഘ്നേശ്വത്തിൽ ശിഖ കൺസ്ട്രക്‌ഷൻസ് ഉടമ അജയകുമാറിന്റെയും ബിന്ദുവിന്റെയും മകൾ ശിഖ (20), പുനലൂർ കക്കോട് അഭിനഞ്ജനത്തിൽ സൈനിക ഉദ്യോഗസ്ഥൻ രഞ്ജിത്ത് ആർ.നായരുടെയും ലക്ഷ്മിയുടെയും മകൻ അഭിജിത്ത് (19) എന്നിവരാണ് മരിച്ചത്. തട്ടത്തുമല വിദ്യാ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷം ബിടെക് വിദ്യാർഥിനിയായിരുന്നു ശിഖ. അഭിജിത് പത്തനംതിട്ട മുസല്യാർ കോളജിലെ ബിസിഎ വിദ്യാർഥിയായിരുന്നു.