കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണം.. പ്രമേയം പാസാക്കി തിരുവനന്തപുരം കോർപ്പറേഷൻ….

മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ പിരിച്ചുവിടണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ .ഇതിനായി കോർപറേഷൻ പ്രമേയവും പാസാക്കി .ഭരണപക്ഷം മേയർക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മേയറുടെ നടപടി മാതൃകാപരമാണ് എന്ന് ഡപ്യൂട്ടി മേയർ പി കെ രാജു പറഞ്ഞു .തുടര്‍ന്ന് സിപിഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ നടുത്തളത്തിൽ മുദ്രാവാക്യം ഉയർത്തി പ്രതിഷേധിച്ചു. തലസ്ഥാനത്തെ ജനങ്ങളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തിയാണ് മേയർ നടത്തിയത് എന്ന് ബിജെപി കൗൺസിലർമാർ അഭിപ്രായപ്പെട്ടു.

ഇതേസമയം മേയർ ആര്യ രാജേന്ദ്രന്റെ നടപടി മാതൃകാപരമാണ് എന്നാണ് ഡെപ്യൂട്ടി മേയർ പി കെ രാജു അഭിപ്രായപ്പെട്ടത്. ബസിൽ നിന്ന് മേയറും ഭർത്താവും ചേർന്ന് യാത്രക്കാരെ ഇറക്കിവിട്ടത് അംഗീകരിക്കാനാവില്ല എന്ന് യുഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. യാത്രക്കാരെ ബസ്സിൽ നിന്നും ഇറക്കിവിട്ടതിന് തെളിവുണ്ടോ എന്നാണ് മേയർ ഇതിനു മറുപടിയായി ചോദിച്ചത്.

Related Articles

Back to top button