കെഎസ്ആര്‍ടിസി ബസ് ശക്തന്‍ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ച് കയറി..മൂന്ന് പേര്‍ക്ക് പരിക്ക്…

തൃശ്ശൂരിൽ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു.ആരുടെയും പരിക്ക് ഗുരുതരമല്ല.ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്.ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്.

Related Articles

Back to top button