കൂണ്‍ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. മാതൃകയായി വിദ്യാർത്ഥികൾ …

കണ്ണൂർ: വയനാട് ഉരുൾപൊട്ടലിൽ ജീവനും സമ്പത്തും നഷ്ടമായവർക്ക് സഹായവുമായി വിദ്യാർത്ഥികളും. കൂണ്‍ കൃഷിയിലൂടെ ലഭിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാതൃകയാവുകയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വോളന്റിയർ വിദ്യാർഥികളും അധ്യാപകരും.

സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ കൂണ്‍ കൃഷിയും വിളവെടുപ്പും വിൽപ്പനയും ഏറെ പ്രശംസ നേടിയിരുന്നു. കഴിഞ്ഞ വർഷം നടത്തിയ കൂണ്‍ കൃഷി വിജയമായതോടെയാണ് ഇക്കുറിയും എൻ എസ് എസ് വവോളന്റിയർമാരുടെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷിക്ക് വിത്തിട്ടത്. സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. രണ്ടു വർഷങ്ങളിലായി നടത്തിയ കൂൺ വിൽപ്പനയിലൂടെ ലഭിച്ച സമ്പാദ്യമാണ് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

Related Articles

Back to top button