കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഭാരതപ്പുഴയിൽ മുങ്ങി..വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം…
പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്പോഴാണ് അപകടം. പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂട്ടുകാരാണ് വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫർഹാനെ വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പെരിന്തൽമണ്ണയിൽ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ് ഫർഹാൻ.