കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്‌സോ കേസ്..വിചിത്ര രീതിയുമായി പോലീസ്..മൊഴിയെടുക്കാൻ നാല് വയസുകാരി അതിജീവിത സ്റ്റേഷനിൽ വരാൻ നിർദേശം…
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ആരോപണവിധേയനായ പോക്സോ കേസിൽ നാല് വയസുകാരിയായ അതിജീവിതയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലീസ്. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാനായി കുട്ടിയെ പൊലീസ് വിളിപ്പിച്ചത്.തുടർമൊഴി എടുക്കണമെങ്കിൽ സിവിൽ ഡ്രെസിലുള്ള ഒരു വനിതാ പൊലീസ് ഓഫീസർ കുട്ടിയുടെ വീട്ടിൽ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് പരാതി നൽകി.കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണത്തിലാണ് കുട്ടിയുടെ കുടുംബം.