കൂടെ നിന്നവർക്ക് നന്ദി..വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് നടി ആശ ശരത്ത്…
സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടിയും നർത്തകിയുമായ ആശ ശരത്ത് രംഗത്ത്.സമൂഹ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമച്ച് നടത്തിയ നുണപ്രചാരണങ്ങളെ അതിജീവിച്ച് തനിക്കൊപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
ആശ ശരത്തിന്റെ പങ്കാളിത്തത്തിലുള്ള സ്പൈസസ് പ്രൊഡ്യൂസർ കമ്പനി ഓൺലൈൻ തട്ടിപ്പു നടത്തി ആളുകളെ പറ്റിച്ചുവെന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ വാർത്ത വന്നത്. നടിക്ക് ഈ കമ്പനിയിൽ ഷെയർ ഉണ്ടെന്നും പ്രാണ ഡാൻസ് ആപ്പും ഇതിന്റെ ഭാഗമാണെന്നുമായിരുന്നു ആരോപണം.എന്നാൽ ആശ ശരത്തുമായി ഒരു വിധത്തിലുള്ള ബിസിനസ് പങ്കാളിത്തവുമില്ലെന്ന കോയമ്പത്തൂർ ആസ്ഥാനമായ സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ആശ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചിരിക്കുന്നത്.