കൂടുതൽ പറയിപ്പിക്കരുത്..ഞാന്‍ വാ തുറന്നാൽ പത്മജ പുറത്തിറങ്ങി നടക്കില്ല..പത്മജയെ വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്….
പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്. ബിജെപിയിൽ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹൻ ഉണ്ണിത്താൻ തളളി. എന്റെ അച്ഛൻ കെ കരുണാകരൻ അല്ല. മരിക്കും വരെ ഞാൻ കോൺഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .പത്മജ എന്നെ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്. രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് താനെന്നും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കൂടാതെ പത്മജ വേണുഗോപാല്‍ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
ഇതേസമയം സിപിഎം കളളവോട്ട് ചെയ്തുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു .. പയ്യന്നൂരിലും, കല്ല്യാശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തു. ബൂത്ത് പിടിച്ചെടുത്തു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .