കുൽഗാമിലെ ഏറ്റുമുട്ടൽ..ഭീകരർ താമസിച്ചിരുന്നത് ബങ്കറുകൾക്കുള്ളിൽ..ദൃശ്യങ്ങൾ പുറത്ത്….
ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഹിസ്ബുൾ മുജാഹിദീൻ ഭീകരരും താമസിച്ചിരുന്നത് ജനവാസ കേന്ദ്രത്തിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോർട്ട്. ഒളി സങ്കേതത്തിൽ താമസിച്ച ഭീകരർ അവിടെ ബങ്കർ നിർമ്മിച്ചതായും റിപ്പോർട്ട് പറയുന്നു.ബങ്കറുകളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഭീകരർക്ക് അഭയം നൽകിയതിൽ പ്രാദേശിക വാസികൾക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് സൈന്യം.
ദക്ഷിണ കാശ്മീരിലെ കുൽഗാമിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ആറ് ഹിസബുൾ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.ഭീകരർക്കായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഇന്ത്യൻ സൈനികർ വീര മൃതു വരിച്ചിരുന്നു.