കുവൈറ്റ് ദുരന്തം..തമിഴ്നാട്, കർണാടക സ്വദേശികളുടെ മൃതദേഹവും കേരള സർക്കാർ ഏറ്റുവാങ്ങും…
കുവൈറ്റിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 7 തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹം കൊച്ചിയിൽ എത്തിക്കും.ഇവരുടെ മൃതദേഹങ്ങളും സംസ്ഥാന സർക്കാർ ഏറ്റുവാങ്ങും. കേരള അതിർത്തി കഴിയുന്നത് വരെ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മൃതദേഹങ്ങളെ സംസ്ഥാന പൊലീസ് അകമ്പടി കൊടുക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ലോകത്തെ തന്നെ നടുക്കിയ ദുരന്തമാണ് കുവൈത്തിൽ നടന്നതെന്നും സമീപകാലത്ത് എല്ലാവരുടെയും മനസിനെ ഇത്രമാത്രം പിടിച്ചുലച്ച സംഭവമുണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.നെടുമ്പശേരി വിമാനത്താവളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.