കുവൈറ്റ് ദുരന്തം..ഇന്ന് അടിയന്തര മന്ത്രി സഭാ യോഗം..മരിച്ച 9 മലയാളികളെ തിരിച്ചറിഞ്ഞു…

സംസ്ഥാനത്ത് ഇന്ന് അടിയന്തര മന്ത്രിസഭായോ​ഗം.രാവിലെ പത്ത് മണിക്കാണ് യോ​ഗം. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം യോ​ഗത്തിൽ ചർച്ചയാകും.കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ 11 മലയാളികളാണ് മരിച്ചത്. ഇവരില്‍ 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു , പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായർ, വാഴമുട്ടം സ്വദേശി പി വി മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി സാജു വർഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

Related Articles

Back to top button