കുവൈറ്റ് ദുരന്തം..ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർ പിടിയിൽ….
കുവൈറ്റിലെ മംഗഫിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി റിപ്പോർട്ട്.ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. കോടതി നിര്‍ദേശ പ്രകാരമാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവരുടെ മേൽ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങൾ കോടതി ചുമത്തി. പിടികൂടിയവരെ രണ്ടാഴ്ചത്തേക്ക് കസ്റ്റഡിയില്‍വെക്കാനാണ് കോടതി നിര്‍ദേശം.
ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ് സർക്കാർ. കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്.