കുവൈറ്റ് ദുരന്തം…ചാവക്കാട് സ്വദേശിയെ കാണാനില്ല…തീപിടിത്തം നടന്ന ഫ്ലാറ്റിൽ ഉണ്ടായിരുന്നെന്ന് സംശയം…

കുവൈറ്റ് ദുരന്തത്തിന് പിന്നാലെ തൃശ്ശൂർ ചാവക്കാട് സ്വദേശി ബിനോയി എന്ന യുവാവിനെ കാണാനില്ലെന്ന് പരാതി. പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നു എന്നാണ് സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തുന്നത്. തീപിടിത്തം നടന്ന ദിവസം രാവിലെ 2 മണി വരെ ഇദ്ദേഹം ഓൺലൈനിലുണ്ടായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. ബിനോയ്ക്ക് എന്തു പറ്റിയെന്നറിയാത്തതിന്റെ ആശങ്കയിലാണ് വീട്ടുകാർ. കുവൈത്തിലെത്തിയതിന് ശേഷം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വിവരങ്ങൾ നോർക്കക്ക് കൈമാറിയിട്ടുണ്ട്.

Related Articles

Back to top button