കുവൈറ്റ് തീപിടിത്തം..അപാകതകൾ ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് കുവൈറ്റ് സർക്കാറെന്ന് സുരേഷ് ഗോപി…
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രസർക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിൽ ചികിത്സയിലുള്ള ആളുകളുടെ കാര്യങ്ങൾ നോക്കുന്നത് കുവൈറ്റ് സർക്കാരാണ്.നിലിവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. അപാകതകൾ ഉണ്ടെങ്കിൽ കുവൈറ്റ് സർക്കാർ ആണ് പരിശോധിക്കേണ്ടത്. അവർ ആ നടപടികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തീപിടിത്തത്തിൽ മരിച്ച തൃശ്ശൂർ സ്വദേശിയുടെ വീട്ടില്‍ എത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദ് ചെയ്തിരുന്നു. മൃതദേഹങ്ങൾ ഏറ്റുവാങ്ങാനായി സുരേഷ് ഗോപി ഉടൻ കൊച്ചിയിലേക്ക് തിരിക്കും.