കുവൈത്ത് ദുരന്തം… മരിച്ച ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50 ലക്ഷം വീതം നൽകണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ….
കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം സഹായധനം നൽകണമെന്ന് കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേരള സർക്കാരും മരിച്ചവരുടെ സാമ്പത്തിക നിലവാരത്തിന് അനുസരിച്ച് സഹായ ധനം വർധിപ്പിക്കണം. കേരളത്തിൽ നിന്നുള്ള എംപിമാർ ഒരുമിച്ച് പ്രധാനമന്ത്രിയെ കണ്ട് ധന സഹായം വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പറഞ്ഞ അദ്ദേഹം ഈ കാര്യത്തിന് ആവശ്യമെങ്കിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണുമെന്നും വ്യക്തമാക്കി.