കുവൈത്ത് തീപിടിത്തം..മൃതദേഹങ്ങൾ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യ…
കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടി വേഗത്തിലാക്കി ഇന്ത്യ.തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കും. ആവശ്യമെങ്കിൽ പ്രത്യേക വിമാനം അയയ്ക്കും. പരിക്കേറ്റവർക്ക് എല്ലാ സഹായവും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. അപകടത്തിൽ പെട്ടതിൽ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങൾ ഉടൻ എംബസി കേന്ദ്ര സർക്കാരിന് കൈമാറും.
തീപിടിത്തത്തിൽ മരിച്ചവരിൽ ഒമ്പത് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം സാബു കമ്പനിയിലെ എഞ്ചിനീയറാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍ നായർ, വാഴമുട്ടം സ്വദേശി പി വി മുരളീധരന്‍, കൊല്ലം ഓയൂര്‍ സ്വദേശി ഷെമീര്‍, കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത്, തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി, കൊല്ലം വെള്ളിച്ചിക്കാല സ്വദേശി ലൂക്കോസ്, പുനലൂർ വാഴവിള സ്വദേശി സാജൻ ജോർജ്, പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി സാജു വർഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.