കുവൈത്തിൽ മരിച്ച ബിനോയിക്ക് പുതിയ വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി…
കുവൈത്തിലെ തൊഴിലാളി ക്യമ്പിലുണ്ടായ തീപിടിത്തത്തില്‍
മരിച്ച ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയി തോമസിന്റെക് കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിന് പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്.സ്വന്തമായൊരു വീടെന്ന സ്വപ്നം നിറവേറ്റാനായിരുന്നു ബിനോയ് ഒരാഴ്ച്ച മുൻപ് കുവൈത്തിലേക്ക് പോയത്.