കുഴഞ്ഞ് വീണ് മരിച്ച മത്സ്യത്തൊഴിലാളി കുടുംബത്തിന് തണലായി കെ.സി. വേണുഗോപാൽ എം .പി…
അമ്പലപ്പുഴ : മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ പാനേഴത്ത് നിക്ലാവ് (കാക്കിൾ) ൻ്റെ വീട് കെ.സി.വേണുഗോപാൽ എം.പി സന്ദർശിച്ചു. അടച്ചുറപ്പില്ലാത്ത തകരഷീറ്റ് മേഞ്ഞ വീട്ടിലാണ് ഭാര്യയും, രണ്ടു പെൺമക്കളും ഒരു മകനും അടങ്ങുന്ന കുടുംബം താമസിക്കുന്നത് ഈ ദയനീയ അവസ്ഥ പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് പി.വി.ഷാജി കെ.സി.വേണുഗോപാൽ എംപിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. തുടർന്ന് അടിയന്തിരമായി പുതിയ വീട് നിർമ്മിച്ച് നൽകുവാനുള്ള നടപടി സ്വീകരിക്കുകയുണ്ടായി. വീട് അടിയന്തിരമായി നിർമ്മിച്ചു നൽകുവാൻ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ടി.എ.ഹാമിദ്, പുന്നപ്ര വടക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി.വി.ഷാജി എന്നിവരെ കെ.സി.വേണുഗോപാൽ എംപി ചുമതലപ്പെടുത്തി