കുളത്തില്‍ കാണാതായ 23കാരന്റെ മൃതദേഹം കണ്ടെത്തി…

തൃശൂര്‍ ചൂണ്ടൽ പന്നിശ്ശേരിയിൽ ക്വാറിയിലെ കുളത്തില്‍ കാണാതായ 23 കാരന്റെ മൃതദേഹം കണ്ടെത്തി.കൂനംമൂച്ചി സ്വദേശി നവീൻ സേവിയറിന്‍റെ മൃതദേഹമാണ് അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ കണ്ടെത്തിയത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് യുവാവിനെ ക്വാറയിൽ കാണാതായത്. പന്നിശ്ശേരിയിലെ ക്വാറിക്ക് സമീപത്ത് കൂട്ടുകാരുമൊത്ത് ഇരിക്കുകയായിരുന്ന യുവാവ് നീന്താൻ വേണ്ടി ക്വാറിയിൽ ഇറങ്ങിയപ്പോഴാണ് മുങ്ങിപ്പോയത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതിനെ തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിക്കുകയായിരുന്നു. തുടർന്ന് കുന്നംകുളം ഗുരുവായൂർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Articles

Back to top button