കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം..സൈനികക്യാമ്പിന് നേരെ വെടിവെപ്പ്…
ജമ്മു കശ്മീരിലെ കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം. സൈനികക്യാമ്പിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തു.തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. വെടിയുതിര്‍ത്ത ഭീകരരെ കണ്ടെത്താനായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.
അതേസമയം കുല്‍ഗാമില്‍ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഒരു ഭീകരനെ കൂടി വധിച്ചു. ഇതോടെ വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിനിടെ രണ്ടു സൈനികരും വീരമൃത്യു വരിച്ചു.