കുറ്റക്കാരെ സർവ്വീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേട്..സർക്കാരിൽ വിശ്വാസമില്ലെന്ന്സിദ്ധാർത്ഥന്‍റെ അമ്മ..

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സർവീസിൽ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ .സർക്കാരിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ​ഗവർണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി. ഡീനും അസിസ്റ്റന്റ് വാർഡനും തിരികെ സർവീസിൽ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്. കുറ്റക്കാർ മടങ്ങി വന്നത് ഭരണകർത്താക്കളുടെ പിടിപ്പുകേടിന്റെ തെളിവാണെന്ന് അമ്മ കുറ്റപ്പെടുത്തി. നിയമനടപടികളുമായി മുന്നോട്ട് പോകും. കൊലയാളികൾക്കൊപ്പം നിന്നവർ കുറ്റവിമുക്തരായത് പോലെയാണ് ഇപ്പോഴത്തെ തിരിച്ചെടുക്കലെന്നും അമ്മ ഷീബ പറഞ്ഞു.

Related Articles

Back to top button