കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു ദമ്പതികൾ തട്ടിയത് കോടികൾ…തട്ടിപ്പിനിരയായത് 350 ലേറെ പ്രവാസി മലയാളികൾ…
കാനഡയിൽനിന്നു കേരളത്തിലേക്കും തിരിച്ചും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു ദമ്പതികൾ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. കേരളത്തിന് പുറത്തുള്ളവരടക്കം നിരവധി പ്രവാസികളാണ് ഈ മലയാളി ദമ്പതികളുടെ തട്ടിപ്പിന് ഇരയായത്. 350ലേറെ പ്രവാസി മലയാളികൾ ഇവരുടെ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ട്. തട്ടിപ്പിനിരയായ വിവരം പുറത്തുപറയാൻ മുന്നിട്ടിറങ്ങിയ 341 പേരിൽ നിന്നു മാത്രം 2.62 കോടി രൂപ അപഹരിച്ചെന്നാണു കണക്ക്. പരാതിയുമായി കൂടുതൽ പേർ വരും ദിവസങ്ങളിൽ മുന്നോട്ട് വരുമെന്നാണ് റിപ്പോർട്ട്. അങ്ങനെ എങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും ഉയരും.
വെളുത്തൂർ സ്വദേശിയായ ഭർത്താവിനും കൊല്ലം സ്വദേശിയായ ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയരുന്നതോടെ ഇവരെ അറസ്റ്റ് ചെയ്‌തേക്കും.കാനഡയിൽ നിന്നും കേരളത്തിലേക്കും തിരിച്ചും വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.