കുരുമുളക് സ്പ്രേ മാരകം..സ്വയരക്ഷക്ക് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി….

കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും വ്യക്തമാക്കി കർണാടക ഹൈക്കോടതി.അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി .സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല. പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി.

സി കൃഷ്ണയ്യ ചെട്ടി ആൻഡ് കംപനി പ്രവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറിനും ഭാര്യയ്ക്കും എതിരായ കേസിലാണ് കോടതിയുടെ തീരുമാനം.

Related Articles

Back to top button