കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പണം തട്ടിയ കേസ്..പള്‍സര്‍ സുനിയെ കോടതി വെറുതെ വിട്ടു…
കിടങ്ങൂരിൽ മാർവാടിയെ കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് പണം തട്ടിയ കേസിൽ പൾസർ സുനി അടക്കമുള്ളവരെ വെറുതെവിട്ടു. പൾസർ അടക്കം 9 പേരെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഒന്ന് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടത്.2014 മെയ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ജ്വല്ലറിയില്‍ നിന്നുള്ള കളക്ഷന്‍ പണം ബസില്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഘം ആക്രമിച്ച് പണം തട്ടിയത്.
കേസിലെ രണ്ടാം പ്രതിയായിരുന്നു പള്‍സര്‍ സുനി.ജ്വല്ലറിയില്‍ നിന്ന് കൊണ്ടുപോയ പണം ആസൂത്രിതമായി കവര്‍ച്ച ചെയ്തു എന്നാണ് കേസ്. ജ്വല്ലറി ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ആസൂത്രണം ചെയ്ത് നടത്തിയ കവര്‍ച്ചയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ നിരത്തി വാദം സാധൂകരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.




