കുരുന്ന് മനസുകളിലെ മുറിവുണക്കാന്‍ ഡോ. കഫീല്‍ ഖാന്‍ വയനാട്ടിലേക്ക്….

ദുരന്ത ബാധിതരായ കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ ഡോ. കഫീല്‍ ഖാന്‍ വയനാട്ടിലേക്ക്. കുരുന്ന് മനസുകളിലുണ്ടായ മുറിവുണക്കാന്‍ സ്നേഹ ചികിത്സ തന്നെ വേണമെന്നും ഇതിനായി എത്രകാലം വയനാട്ടില്‍ തുടരാന്‍ സന്നദ്ധനാണെന്നും ഡോ. കഫീല്‍ ഖാന്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കേന്ദ്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഗോരഖ് പൂരിലെ ബിആര്‍സി മെഡിക്കല്‍ കോളേജില്‍ ജീവവായു കിട്ടാതെ പിഞ്ച് കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിച്ച സംഭവം പുറം ലോകത്തെത്തിച്ച് യുപി സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ ആളാണ് ഡോ കഫീല്‍ ഖാന്‍. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിലച്ചതോടെ കുഞ്ഞുങ്ങള്‍ പ്രാണവായുവിനായി കേണപ്പോള്‍, സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് കുറച്ച് കുഞ്ഞുങ്ങളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു. എല്ലാം മികച്ചതെന്നവകാശപ്പെട്ടിരുന്ന സര്‍ക്കാര്‍ ആ സംഭവത്തോടെ നാണം കെട്ടു. വീഴ്ചവരുത്തിയവരുടെ പട്ടികയില്‍ പെട്ട് പ്രതികാരത്തിനിരയായ കഫീല്‍ ഖാനെ കാത്തിരുന്നത് നീണ്ട ജയില്‍ വാസം. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോക്ടര്‍. വയനാട്ടിലെ ദുരന്തത്തില്‍ നിരവധി കുട്ടികള്‍ക്ക് പ്രാണന്‍ നഷ്ടപ്പെട്ടത് കടുത്ത വേദനയായി. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട കുഞ്ഞുങ്ങളെ കാണാനും ആശ്വസിപ്പിക്കാനുമാണ് ഡോക്ടര്‍ അവിടേക്ക് പോകുന്നത്.

Related Articles

Back to top button