കുരിശുമല തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു… പിന്നാലെ അമ്മയുടെ സഹോദരി….

വെള്ളറട: കുരിശുമല തീർത്ഥാടനത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് രാമവർമ്മൻചിറ സ്വദേശി നിതിൻ ബി.വി തെക്കൻ കുരിശുമല കയറുന്നതിനിടെ കുഴഞ്ഞു വീണത്. മലയുടെ മുകളിൽ പന്ത്രണ്ടാമത് കുരിശിനു സമീപത്ത് വെച്ചാണ് നിതിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ചുമന്ന് താഴെയെ ത്തിക്കുകയായിരുന്നു. ആനപ്പാറ സർക്കാർ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ നിതിന്റെ അമ്മയുടെ സഹോദരിയും കുഴഞ്ഞുവീണ് മരിച്ചു . ഇന്ന് ഉച്ചയോടെയാണ് ഇവർ കുഴഞ്ഞു വീണത്. വണ്ടിത്തടം പ്രദീപ് ഭവനിൽ ശാരദ (70) ആണ് മരിച്ചത്. ഇവരുടെ മരണാനന്തര ചടങ്ങുകൾ നടന്നു. കുഴിത്തുറ സർക്കാർ ആശുപത്രിയിലെ തുടർനടപടികൾക്ക് ശേഷം നിതിൻ്റെ മരണാനന്തര ചടങ്ങുകൾ നടക്കും. ഭാര്യ – രാജലക്ഷ്മി.

Related Articles

Back to top button