കുരങ്ങ് കാറിന്റെ താക്കോൽ കൈവശപ്പെടുത്തി… പിന്തുടർന്ന യുവാവ് ചെന്നുപെട്ടത്….

കുരങ്ങ് കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയപ്പോൾ പിന്തുടർന്ന് പോയതാണ്. ചെന്നുപെട്ടത് കൊക്കയിലേക്ക്. താമരശ്ശേരി ചുരത്തിൽ നിന്ന് യാത്രക്കാരൻ കൊക്കയിലേക്ക് വീണത് കുരങ്ങിന് പിന്നാലെ പോയപ്പോൾ. ചുരം വ്യൂ പോയിന്റില്‍ നിന്നുമാണ് മലപ്പുറം പൊന്‍മുള സ്വദേശി അയമു(33)വാണ് അപകടത്തിൽപെട്ടത്.
കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെ പിടിവിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സാരമായി പരിക്കേറ്റ അയമുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ കാലിനാണ് പരിക്ക്.

Related Articles

Back to top button