കുന്നത്തുകാൽ പാലിയോട് ആഴാംകുളം ഭാഗത്ത് കടുവയിറങ്ങി ; പോലീസും വനം വകുപ്പും തിരച്ചിൽ ആരംഭിച്ചു.

തിരുവനന്തപുരം വെള്ളറട കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ പാലിയോട് ആഴാംകുളം ഭാഗത്ത് കടുവയുടെ സാന്നിധ്യം പ്രദേശത്ത് പോലീസും നാട്ടുകാരും വനം വകുപ്പും തെരച്ചിൽ ശക്തമാക്കി. വ്യാഴാഴ്ച വൈകുന്നേരം ആയിരുന്നു പ്രദേശവാസികൾ കടുവയെ കണ്ടതായി അറിയിച്ചത്. തുടർന്ന് മാരായമുട്ടം പോലീസിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. പോലീസും- വനംവകുപ്പും സംയുക്തമായി ആഴാങ്കുളം ഭാഗത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആഴംകുളം ഭാഗത്ത് ഒരു ഭാഗം ക്വാറിയും കുറ്റിക്കാടുമാണ്.

ഇവിടെ തെരച്ചിൽ വളരെ ദുഷ്‌കരമാണെന്ന് പോലീസ് പറഞ്ഞു. കടുവയുടെ സാന്നിധ്യം മൂലംപ്രദേശവാസികൾ കടുത്ത ഭീതിയിലാണ് വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കാനോ മൃഗാദികളെ വളർത്തുവാനോ പുറത്തിറങ്ങാനോ കഴിയാത്ത സാഹചര്യമാണ്. ചിത്രം.പാലിയോട് ആഴാംകുളം ഭാഗത്ത് കടുവയുടെ സാന്നിധ്യം കണ്ട് സ്ഥലത്ത് പോലീസും വനം വകുപ്പും തിരച്ചിൽ നടത്തുന്നു.




