കുതിച്ച് സ്വര്‍ണവില..മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്..ഇന്നത്തെ വില…

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് വീണ്ടും കുതിച്ചുയര്‍ന്ന് എത്തിയിരിക്കുകയാണ് സ്വർണവില. പവന് 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52520 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 6565 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്.

അടുത്തിടെ 50,800 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്ക് എത്തിയ ശേഷം സ്വര്‍ണവില ദിവസങ്ങളുടെ വ്യത്യാസത്തില്‍ 1700 രൂപയാണ് വര്‍ധിച്ചത്.

Related Articles

Back to top button