കുതിച്ചുയർന്ന് സ്വർണവില..ഇന്നത്തെ വില…

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻ വർധന.ഇന്ന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍ എത്തി. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6425 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അതേസമയം സംസ്ഥാനത്തെ വെള്ളിവിലയിൽ ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 86.40 രൂപയാണ് വില. 8 ഗ്രാമിന് 691.20 രൂപ,10 ഗ്രാമിന് 864 രൂപ,100 ഗ്രാമിന് 8,640 രൂപ, ഒരു കിലോഗ്രാമിന് 86,400 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഇന്ന് ഒരു കിലോ വെള്ളിക്ക് 100 രൂപയാണ് വില കുറഞ്ഞിരിക്കുന്നത്.

Related Articles

Back to top button