കുട്ടി തന്റേതല്ലന്ന് സംശയം..ഒരുവയസുള്ള മകനെ കൊന്ന പിതാവ് അറസ്റ്റിൽ…
കുട്ടി തന്റേതല്ലെന്ന സംശയത്തിന്റെ പേരിൽ ഒരുവയസുള്ള മകനെ കൊന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു.ഭാര്യക്ക് വേറെ ബന്ധമുണ്ടെന്നും കുട്ടിയുടെ പിതാവ് താനല്ലെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം.ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലാണ് സംഭവം നടന്നത്.കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് ഭർത്താവായ സുജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടോടെയാണ് കൊലപാതകം നടന്നത്. കുട്ടിയുടെ അമ്മയാണ് അബോധാവാസ്ഥയിലുള്ള മകനെ ആദ്യം കാണുന്നത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടർന്നാണ് അമ്മ ഭർത്താവിനെതിരെ പരാതി നൽകുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി.